---
title: "ഗാന്ധിജയന്തി-അഴിയൂരിൽ ബാലജനത കലോത്സവവും ഘോഷ യാത്രയും"
english_title: "Balajanatha Kalolsavam Chombal Azhiyur Gandhi Jayanti September 27"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/383794/ balajanatha-kalolsavam-chombal-azhiyur-gandhi-jayanti-sept-27"
published_at: "2026-09-22T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab23f35e4201_balajanatha-kalolsavam-chombal-azhiyur-gandhi-jayanti-sept-27.jpg"
keywords: ["Balajanatha Kalolsavam", "Azhiyur Panchayat", "Gandhi Jayanti", "MV Shreyams Kumar"]
---

# ഗാന്ധിജയന്തി-അഴിയൂരിൽ ബാലജനത കലോത്സവവും ഘോഷ യാത്രയും

> **Lead Summary:** **വടകര: **ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബാലജനത അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബാലജനത കലോത്സവം 2026 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 2 വരെ ചോമ്പാലിൽ നടക്കും.

## Article Content

**വടകര: **ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബാലജനത അഴിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ബാലജനത കലോത്സവം 2026 സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 2 വരെ ചോമ്പാലിൽ നടക്കും.

അങ്കണവാടി, നഴ്സറി, എൽ.പി., യു.പി., ഹൈസ്കൂൾ, പൊതു വിഭാഗങ്ങളിലായി വിവിധ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിക്കും. സെപ്റ്റംബർ 27 ഞായറാഴ്ച രാവിലെ 9 മണി മുതൽ റൈറ്റ് ചോയ്സ് സ്കൂളിൽ കായിക മത്സരങ്ങൾ നടക്കും. ക്വിസ്, പെൻസിൽ ഡ്രോയിങ്, പ്രച്ഛന്നവേഷം തുടങ്ങിയ മത്സരങ്ങളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ തെക്കേ ചോമ്പാൽ ജനത ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കറുപ്പകുന്ന്, ആവിക്കര വഴി മുക്കാളിയിൽ സമാപിക്കും. സമാപന സമ്മേളനം ഒക്ടോബർ 2 ന് വൈകിട്ട് ആറിന് ആർജെഡി സംസ്ഥാന പ്രസിഡണ്ട് എം വി ശ്രെയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി സിനി ആർട്ടിസ്റ്റ് സുനിൽ കോട്ടേമ്പ്രം പങ്കെടുക്കും

സംഘാടക സമിതി ചെയർമാനായി വി.പി. ലിനീഷിനെയും, ജനറൽ കൺവീനറായി എൻ.പി. മഹേഷ് ബാബുവിനെയും, ട്രഷററായി ടി.ടി. പത്മനാഭനെയും തെരഞ്ഞെടുത്തു. 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

എ.ടി. ശ്രീധരൻ, കൈപ്പാട്ടിൽ ശ്രീധരൻ, മാട്ടാണ്ടി പ്രമോദ്, പി.വി. സുനിഷ്, ലിനീഷ് പാലയാടൻ, റീന രയരോത്ത്, ഉഷ ചാത്തൻകണ്ടി, ഷിനി മഠത്തിൽ, കെ. പ്രശാന്ത്, രാജേഷ് കെ.കെ., അജേഷ് കെ.എം., കെ.കെ. പ്രശാന്ത് തുടങ്ങിയവർ സംസാരിച്ചു.

English Summary:

Balajanatha Azhiyur Panchayat Committee will organize Balajanatha Kalolsavam from September 27 to October 2 at Chombal in connection with Gandhi Jayanti. Competitions for Anganwadi, Nursery, LP, UP, High School and general categories including sports on Sept 27 at Right Choice School, plus quiz, pencil drawing, fancy dress. Rally on Oct 2 from Janatha Club Thekke Chombal to Mukkali via Karuppakunnu, Avikkara. Closing ceremony inaugurated by RJD State President M V Shreyams Kumar, chief guest cine artist Sunil Kottembram. Organizing committee chairman VP Lineesh, convener NP Mahesh Babu, treasurer TT Padmanabhan with 101 members.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/383794/ balajanatha-kalolsavam-chombal-azhiyur-gandhi-jayanti-sept-27)